ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വെടിവയ്പ്പ്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ഹൈഡ് റോഡ് പ്രദേശത്താണ് വെടിവയ്പ്പുണ്ടായത്.
60 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. ഇയാൾ ലിമെറിക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലം പരിശോധനകൾക്കായി സീൽ ചെയ്തിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post

