കൊച്ചി : ദിലീപിനെ വെറുതെ വിട്ട കോടതി വിധി വന്നതിനു പിന്നാലെ സത്യങ്ങൾ പുറത്തു വരുമോ എന്ന ഭയത്തിൽ ആണ് പല നന്മ മരങ്ങളുമെന്ന് സംവിധായകൻ അഖിൽ മാരാർ .
‘പീഡനത്തിന്റെ ഡെമോ കാണിക്കാൻ ഞാൻ പറഞ്ഞെന്ന് പറഞ്ഞു ഈ കഴുതകൾ പ്രതികരിച്ചു നടക്കുകയാണ് .ഹൈക്കോടതിയിൽ പോയി ദിലീപിനെ ശിക്ഷിക്കാൻ നോക്കുന്ന വിഡ്ഢികളോട് തല കുത്തി മറിഞ്ഞാലും ഈ കേസിൽ മറിച്ചൊരു വിധി വരില്ല കാരണം ദിലീപ് അല്ല ഇത് ചെയ്തത്. അതാണ് പരമമായ സത്യം. സത്യം ഈ ഭൂമിയിൽ ജയിക്കും… ആരാണ് സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് എന്ന് കണ്ട് പിടിച്ചാൽ ദിലീപ് എങ്ങനെ ഈ കേസിൽ പ്രതി ആയി എന്ന സത്യം പുറത്തു വരുമെന്നും ‘ അഖിൽ മാരാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
‘ ഞാൻ പീഡനത്തിന്റെ ഡെമോ ചെയ്യാനല്ല മറിച്ചു ഗൂഢാലോചന ദിലീപ് നടത്തുമ്പോൾ റേപ്പ് ചെയ്യാൻ ഇത്രയേറെ സാധ്യത കുറഞ്ഞ പിടിക്കപ്പെടാൻ സാധ്യത കൂടുതലുള്ള ദൃശ്യങ്ങൾ പകർത്താൻ സാധ്യത കുറഞ്ഞ ഒരു സാഹചര്യം തിരഞ്ഞെടുക്കുമൊ എന്നതാണ്..നാല് വർഷം പ്ലാൻ ചെയ്തു എന്നാണ് സുനി പറഞ്ഞത്.. ഇത്ര വിഡ്ഢിത്തരം കാണിക്കാൻ ആരെങ്കിലും നാല് വർഷം പ്ലാൻ ചെയ്യുമോ.. രാത്രിയിൽ ഓടുന്ന കാറിനു പകരം റൂം തിരഞ്ഞെടുക്കാമല്ലോ അല്ലെങ്കിൽ ഇതേ നടിയുടെ ഡ്രൈവർ ആയിരുന്ന സുനിക്ക് നടിയെ ഉപദ്രവിക്കാനും ദൃശ്യങ്ങൾ പകർത്താനും കൂടുതൽ സൗകര്യപെടുന്ന ഇടം തിരഞ്ഞെടുക്കാമല്ലോ..അത് കൊണ്ടാണ് ഈ വിവരം കെട്ട പ്ലാനിങ് ഏതെങ്കിലും വിഡ്ഢിയുടെ തലയിൽ വിരിഞ്ഞത് ആകാം എന്ന് ഞാൻ പറഞ്ഞത്.. അത് നിങ്ങൾക്ക് മനസിലാക്കാൻ ആണ് വ്യക്തമായി പറഞ്ഞത്.
റേപ്പ് ചെയ്തു ആ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എങ്ങനെയാണ് ഒരു പെൺകുട്ടിയുടെ കരിയർ തകർക്കുന്നത്.. അത്തരം ദൃശ്യങ്ങൾ പ്രചരിച്ചാൽ അത് നടിയോടുള്ള അനുകമ്പ വർധിക്കാനും അത് വഴി കൂടുതൽ അവസരങ്ങൾ കിട്ടാനും കാരണമാകും എന്ന് തിരിച്ചറിയാൻ ബോധമില്ലാതെ വിഡ്ഢിയാണോ ദിലീപ്…‘ എന്നും അഖിൽ മാരാർ ചോദിക്കുന്നു.

