തിരുവനന്തപുരം ; നെടുമങ്ങാട് ഒന്നരവയസുകാരൻ അക്ഷജിന്റെ മരണം കൊലപാതകം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അഖിലയും, രണ്ടാനച്ഛൻ അഷ്കറും പൊലീസ് കസ്റ്റഡിയിൽ. രണ്ടാനച്ഛൻ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്നും ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നുവെന്നുമാണ് റിപ്പോർട്ട്. അമ്മയെയും , രണ്ടാനച്ഛനെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നേരത്തെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. അമ്മ അഖിലയ്ക്കും ,അഷ്കറിനുമൊപ്പമാണ് കുഞ്ഞ് കഴിഞ്ഞിരുന്നത് . ചോറ് കൊടുക്കുമ്പോൾ മരിച്ചെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞിരുന്നത് . എന്നാൽ ഒന്നരമാസം മുൻപ് കുഞ്ഞിന്റെ കൈകൾ രണ്ടും ഒടിഞ്ഞിരുന്നുവെന്നും , ഇതിന്റെ ചിത്രം അമ്മ തന്നെ സമൂഹമാധ്യമത്തിൽ പങ്ക് വച്ചിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
അഖിലാണ് അഖിലയുടെ ഭർത്താവ് . അഖില മൂന്ന് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് അഖിൽ ജീവനൊടുക്കിയത് . പിന്നിടാണ് അഖില അഷ്കറുമായി അടുക്കുന്നത് .

