തിരുവനന്തപുരം: മന്ത്രിമാരായ എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും എംഎൽഎ സ്ഥാനങ്ങളിൽ നിന്ന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേലിന്റെ കത്ത് . എൻ.സി.പി മേധാവി ശരദ് പവാറിനോടുള്ള കൂറ് തുടർന്നാൽ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് പട്ടേൽ കത്തിൽ മുന്നറിയിപ്പ് നൽകി.
അതേസമയം ശരദ് പവാർ വിഭാഗത്തിനുള്ള തന്റെ അചഞ്ചലമായ പിന്തുണ തുടരുമെന്ന് എം.എൽ.എ തോമസ് കെ. തോമസ് പ്രതികരിച്ചു. എന്നാൽ കത്ത് അവഗണിക്കുമെന്നും കേരളത്തിലെ എം.എൽ.എമാരെ അയോഗ്യരാക്കാൻ എൻ.സി.പി നേതാവിന് അധികാരമില്ലെന്നണ് ശശീന്ദ്രൻ പറയുന്നത്.
വർക്കിംഗ് പ്രസിഡന്റ് എന്ന നിലയിലാണ് പ്രഫുൽ പട്ടേൽ കത്തയച്ചത് . എന്നാൽ പാർട്ടി ഭരണഘടന പ്രകാരം അങ്ങനെയൊരു പദവി ഇല്ല . മാത്രമല്ല എൻ സിപിയിലെ ഇരുവിഭാഗത്തിന്റെയും വാദങ്ങൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.കേരളത്തിലെ നിലവിലെ സാഹചര്യം വച്ച് എം എൽ എ മാരെ അയോഗ്യരാക്കാൻ കഴിയില്ല. രണ്ട് എം എൽ എ മാരും ഒരേപക്ഷത്ത് ഉറച്ച് നിൽക്കുകയാണെന്നും എ കെ ശശീന്ദൻ പറഞ്ഞു.

