കൊച്ചി: കോതമംഗലം കോഴിപ്പിള്ളി പുഴയിൽ കുളിക്കാൻ ഇറങ്ങിയ അമ്മയും മകളും കയത്തിൽപ്പെട്ട് മുങ്ങിമരിച്ചു. ആര്യപ്പിള്ളിൽ അഭിയുടെ ഭാര്യ ജോമിനിയും മകൾ മരിയയുമാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത് . കുളിക്കുന്നതിനിടെ മകളായ മരിയ കയത്തിൽപ്പെടുകയും, തുടർന്ന് മരിയയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജോമിനിയും കയത്തിൽപ്പെട്ടു മുങ്ങിപ്പോവുകയായിരുന്നു.
പുഴയുടെ കരയിൽ ഉണ്ടായിരുന്ന ഇളയ കുട്ടി ജൂലിയ ബഹളം വച്ചതോടെ സമീപവാസികൾ എത്തുകയും ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് ഫയർഫോഴ്സ് എത്തി ഇരുവരെയും മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിപ്പിള്ളി കവലയിലെ ടെക്സ്റ്റൈൽസ് ജീവനക്കാരിയാണ് ജോമിനി.
സെന്റ് അഗസ്റ്റിൻസ് ഗോൾസ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിയ.