തിരുവനന്തപുരം ; കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം വന്ന ദിവസമാണ് ഇന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . അമൃത് ഭാരത്, പാസഞ്ചർ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സുഹൃത്തുക്കളേ’ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഓരോ പദ്ധതികളെ കുറിച്ചും പറഞ്ഞത്.
‘ നിങ്ങൾ ആവേശത്തോടെയാണ് ഇന്ന് എന്നെ സ്വീകരിക്കുന്നത് . ആ ആവേശം കേരളത്തിൽ ഒരു പരിവർത്തനത്തിന് തുടക്കമിടും . ഗുജറാത്തിലെ ജനങ്ങൾ ബിജെപിയെ സ്വീകരിച്ചത് അഹമ്മദാബാദ് പട്ടണത്തിലെ ചെറിയ ഒരു ജയത്തോടെയാണ് . അത് കേരളത്തിലും ആവർത്തിക്കും . തിരുവനന്തപുരം ഇന്ന് ബിജെപിയ്ക്ക് പ്രവർത്തിക്കാൻ അവസരം നൽകിയിരിക്കുകയാണ്. ഈ വിജയം ഐതിഹാസികമാണ് അസാധാരണമാണ്. ഈ വിജയം കേരളത്തിൽ ബിജെപിയ്ക്ക് അടിത്തറ ഉണ്ടാക്കും . ഇടത് വലത് അഴിമതികളിൽ നിന്ന് കേരളത്തെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിക്കുമെന്ന വിജയം കൂടിയാണിത് ‘ അദ്ദേഹം പറഞ്ഞു.
അമൃത് ഭാരത് ട്രെയിനുകൾ കേരളത്തിന്റെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്തിയെന്നും ഗുരുവായൂർക്കുള്ള പുതിയ ട്രെയിൻ തീർഥാടനത്തിന് ഉപയുക്തമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

