പാലക്കാട്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ വോയ്സ് സന്ദേശം അയച്ച ആൾ അറസ്റ്റിൽ. പാലക്കാട് തൃത്താല ഒതളൂരിലെ ഉഷ നന്ദിനി (57) ആണ് മരിച്ചത്. ഭർത്താവ് മുരളീധരനെ (62) പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ 9 മണിക്കാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്.
ഉച്ചയോടെയാണ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും വീടിനകത്ത് മൃതദേഹമുണ്ടെന്നും മുരളീധരന് സന്ദേശം അയക്കുന്നത്.തുടര്‍ന്ന് ബന്ധുക്കളും പൊലീസുമെത്തി നടത്തിയ പരിശോധനയില്‍ മുറിയില്‍ മൃതദേഹം കണ്ടെത്തി. ഉഷ നന്ദിനി മാസങ്ങളായി തളര്‍ന്ന് കിടപ്പിലായിരുന്നു.
മുരളീധരൻ പോലീസിനോട് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പി മനോജ് കുമാറും തൃത്താല സബ് ഇൻസ്പെക്ടറും മറ്റും സ്ഥലത്തെത്തി. ‘ഞാൻ ഉഷയെ കൊന്നു, ഏത് ശിക്ഷയും നേരിടാൻ തയ്യാറാണ്’ എന്നാണ് ഇയാൾ കുടുംബ ഗ്രൂപ്പിൽ അയച്ച സന്ദേശം.

