പത്തനംതിട്ട : ശബരിമല സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുവെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കോന്നി എം എൽ എ കെ യു ജനീഷ് കുമാർ. ദൂരെ നിന്ന് മാധ്യമങ്ങൾക്ക് കണ്ടപ്പോൾ തോന്നിയതാണ്. ഹെലികോപ്റ്ററിന്റെ വീല്‍ താഴ്ന്നു പോയിട്ടില്ലെന്നും ജനീഷ് പറഞ്ഞു.
‘ എച്ച് മാർക്ക് ചെയ്ത സ്ഥലത്തല്ല ലാൻഡ് ചെയ്തത് . അല്പം മാറിപോയതാണ് . പൈലറ്റ് ആവശ്യപ്പെട്ടിട്ടാണ് മധ്യഭാഗത്തേയ്ക്ക് നീക്കി ഇട്ടത്. എൻ എസ് ജി അടക്കം പരിശോധിച്ച സ്ഥലമാണ്. ഒരു വീഴ്ച്ചയും ഉണ്ടായിട്ടില്ല. രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗമാണ് എല്ലാ കാര്യങ്ങളും നിർദ്ദേശിക്കുന്നത്.
അതനുസരിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത് . യുദ്ധകാലാടിസ്ഥാനത്തിലാണ് കോന്നിയിൽ ക്രമീകരണങ്ങൾ ചെയ്തത് . . കാലാവസ്ഥ മോശമായതിനാലാണ് നിലയ്ക്കലെ ലാൻഡിംഗ് മാറ്റി പ്രമാടത്തെ സ്റ്റേഡിയത്തിലാക്കിയതെന്നും ‘ ജനീഷ് കുമാർ പറഞ്ഞു.

