മലപ്പുറം ; കൊണ്ടോട്ടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം . പെരിയമ്പലത്ത് ട്രാവലറും , ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് പാലക്കാട് സ്വദേശികളായ രാജേഷ് , രമണി എന്നിവർ മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി . ശനിയാഴ്ച്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കൊട്ടിയൂർ തീർഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർ പാലക്കാട് സ്വദേശികളായിരുന്നു.
Discussion about this post

