ഡബ്ലിൻ: അയർലൻഡിൽ പുതുതായി വിൽപ്പനയ്ക്കെത്തിയ ഐഫോൺ ഡിയോ ( സ്റ്റാർവൈറ്റ്) ആദ്യമായി സ്വന്തമാക്കി മലയാളി. പത്തനംതിട്ട സ്വദേശി ഗീവർഗീസ് ജോർജാണ് ആപ്പിളിന്റെ ഏറ്റവും വലിയ ഫോർഡബിൾ ഐഫോൺ സ്വന്തമാക്കിയത്. അയർലൻഡിലെ പ്രമുഖ ഫോട്ടോഗ്രാഫറാണ് ഗീവർഗീസ്. ഡബ്ലിനിലാണ് അദ്ദേഹം താമസിക്കുന്നത്.
ഇന്നലെ രാവിലെയാണ് അദ്ദേഹം ഫോൺ ഏറ്റുവാങ്ങിയത്. ഡബ്ലിനിലെ ഹാർവി നോർമൻ സ്വോർഡ്സ് ഷോറൂമിൽ നിന്നായിരുന്നു അദ്ദേഹം ഫോൺ കരസ്ഥമാക്കിയത്. ഹാർവി നോർമൻ പ്രൊഡക്ട്സ് ആൻഡ് മാർക്കറ്റിംഗ് മാനേജർ സഞ്ജീവ് ഗീവർഗീസിന് ഐഫോൺ കൈമാറി. ഇതോടെ അയർലൻഡിൽ ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലിന്റെ വിൽപ്പനയ്ക്കും തുടക്കം കുറിച്ചു.
Discussion about this post

