തിരുവനന്തപുരം ; കേന്ദ്രസർക്കാരിനെ വിമർശിച്ച് ബജറ്റിന് തുടക്കം. . കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും നികുതി വരുമാനം വെട്ടിക്കുറക്കുകയാണെന്നും ബജറ്റിൽ വിമർശനം ഉയർന്നു. കടുത്ത അവഗണനക്കിടെയണ് കേരളം വളർന്നതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ബജറ്റിൽ സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിന്റെ വികസനത്തിനായി അത്യാധുനിക ക്യാംപസ്. ഇതിനായി 10 കോടി രൂപ നീക്കി വച്ചു. തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി രൂപ വകയിരുത്തി , ഓട്ടോറിക്ഷ – ടാക്സി തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയും പ്രഖ്യാപിച്ചു.
ക്ഷേമപെൻഷന് 14500 കോടി രൂപ അനുവദിച്ചു. ഖരമാലിന്യസംസ്ക്കരണത്തിന് അങ്കണവാടി വർക്കമാരുടെ ശമ്പളം 1000 രൂപ കൂട്ടി . ഹെൽപ്പർമാരുടെ ശമ്പളത്തിൽ 500 രൂപ വർധനവ് . പ്രീ പ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപയും കൂട്ടി.
സർക്കാർ ജീവനക്കാർക്ക് ഡി എ കുടിശിഖ നൽകാൻ ബജറ്റിൽ തീരുമാനം. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കും. റവന്യൂ ഗ്രാന്റ് നിർത്തലാക്കി.

