ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ സെന്റ് പാട്രിക് ദിനത്തിൽ ആക്രമണത്തിന് ഇരയായ 50 കാരൻ മരിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകീട്ട് ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. മാർച്ച് 17 ന് രാത്രി അത്ലങ്കാർഡ് പ്രദേശത്ത് വച്ചായിരുന്നു അദ്ദേഹത്തിന് മർദ്ദനമേറ്റത്.
അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 20 കാരൻ റിമാൻഡിൽ തുടരുകയാണ്.
Discussion about this post

