ഗാൽവേ: ഗാൽവേ വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗാൽവേ മേയർ മൈക്ക് കബ്ബാർഡ്. സ്വതന്ത്രനായിട്ടാണ് അദ്ദേഹം മണ്ഡലത്തിൽ നിന്നും ജനവിധി തേടുക. പ്രസിഡന്റ് കാതറിൻ കനോലിയുടെ മണ്ഡലം ആയിരുന്നു ഗാൽവേ വെസ്റ്റ്. കനോലി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതരിഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
അടുത്ത മാസമാണ് ഉപതിരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായുള്ള കബ്ബാർഡിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഏവരെയും അതിശയിപ്പിച്ചിട്ടുണ്ട്. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഗാൽവേ മേയർ ആകുന്നത്. പൊതുതിരഞ്ഞെടുപ്പുകളിൽ അദ്ദേഹം നിരവധി തവണ ഗാൽവേയിൽ നിന്നും മത്സരിച്ചിട്ടുണ്ട്.
Discussion about this post

