ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ വീടിന് നേരെ വെടിവയ്പ്പ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ടാമെറി പാസ് മേഖലയിൽ ആയിരുന്നു സംഭവം. വെടിവയ്പ്പ് നടക്കുമ്പോൾ ആരും തന്നെ വീട്ടിൽ ഉണ്ടായിരുന്നില്ല. ആക്രമണത്തിൽ വീടിന്റെ വാതിലും ജനാലയും തകർന്നിട്ടുണ്ട്.
Discussion about this post

