ഡബ്ലിൻ: അയർലൻഡിൽ സാധാരണ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ഉപഗ്രഹം വഴി വീഡിയോ കോൾ ചെയ്യുന്ന പരീക്ഷണം വിജയം. വോഡഫോൺ എൻജിനീയർ റോബെർട്ട് ഐവേഴ്സാണ് പരീക്ഷണം നടത്തിയത്. നെറ്റ്വർക്കുമായി ബന്ധപ്പെട്ടുള്ള വിടവുകൾ നികത്താൻ സഹായകമാണ് ഈ പരീക്ഷണം.
കഴിഞ്ഞ ദിവസം ആയിരുന്നു പരീക്ഷണം നടന്നത്. ക്ലെയർ ഐലന്റിലെ നെറ്റ്വർക്ക് കവറേജ് ഇല്ലാത്ത സ്ഥലത്ത് ആയിരുന്നു പരീക്ഷണം. ഇവിടെ നിന്നും ഡബ്ലിനിലെ വോഡഫോൺ അയർലൻഡ് സിഇഒ സബ്രീന കാസാൽറ്റയെ ആയിരുന്നു അദ്ദേഹം വീഡിയോ കോൾ ചെയ്തത്.
Discussion about this post

