കൊച്ചി : കലൂരിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ബംഗാൾ സ്വദേശിക്ക് ദാരുണന്ത്യം. ഹോട്ടൽ ജീവനക്കാരനായ സുമിത്താണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. അതിൽ ഒരാളുടെ നില ഗുരുതരമാണ്.
നാഗാലാൻഡ് സ്വദേശികളായ കയ്പോ നൂബി, ലുലു, അസം സ്വദേശിയായ യഹീൻ അലി, ഒഡിഷ സ്വദേശി കിരൺ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഇവരിൽ രണ്ടു പേരെ എറണാകുളം ജനറൽ ആശുപത്രിയിലും മറ്റ് രണ്ട് പേരെ എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കലൂർ സ്റ്റേഡിയത്തിലെ പ്രമുഖ ഹോട്ടലായ ഇഡ്ഡലി കഫേയിലാണ് സ്റ്റീമർ പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. ഉഗ്ര ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി ഉണ്ടായത് . ഹോട്ടലിലെ ചില്ലുകൾ പൊട്ടുകയും പല സാധനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു .
മരിച്ച ഹോട്ടൽ ജീവനക്കാരൻ സുമിത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചൂടുവെള്ളം വീണ് പൊള്ളൽ ഏൽക്കുകയും ചെയ്തിരുന്നു. കടയിലെ അടുക്കള ഭാഗത്തുള്ളവർക്ക് മാത്രമാണ് പരിക്കേറ്റത്.