കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം . കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 21 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞതിന് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.
ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത് . മുൻകൂർ ജാമ്യം തേടി അവർ നേരത്തെ കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചിരുന്നു. പോലീസ് കേസെടുത്ത ശേഷം അവർ ഒളിവിൽ പോയിരുന്നു. പിന്നീട് വടകരയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ജനുവരി 16 ന് പയ്യന്നൂരിൽ നിന്നുള്ള ബസ് യാത്രയ്ക്കിടെ ദീപക് മോശം പെരുമാറ്റം നടത്തിയെന്ന് പറഞ്ഞാണ് ഷിംജിത വീഡിയോ ചിത്രീകരിച്ചത്. വീഡിയോ വൈറലാകുകയും വ്യാപകമായ പൊതുജന പ്രതികരണത്തിന് കാരണമാവുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ദീപക്ക് ജീവനൊടുക്കിയത്.

