തൃശൂര്‍ : മറ്റത്തൂര്‍ പഞ്ചായത്തിലെ കൂറുമാറ്റവിവാദത്തില്‍ , ബിജെപി വോട്ട് നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്ജഹാന് നവാസ് രാജി വച്ചു .
പഞ്ചായത്ത് സെക്രട്ടറിക്കും കെപിസിസി നേതൃത്വത്തിനും തിങ്കളാഴ്ച രാജിക്കത്ത് കൈമാറുമെന്ന് വിമത കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. റോജി എം. ജോണ്‍ എംഎല്‍എ നടത്തിയ ചര്‍ച്ചയിലാണ് ധാരണ.
നൂര്ജഹാന് നവാസും കോണ്‍ഗ്രസ് പുറത്താക്കിയ അംഗങ്ങളും നടപടി നേരിട്ട മുന്‍ ഡിസിസി സെക്രട്ടറി ടി.എം.ചന്ദ്രനും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം. എന്നാല്‍ പ്രസിഡന്റ് ടെസി ജോസ് രാജിവെക്കില്ല.സ്വതന്ത്രയായി മത്സരിച്ചതിനാല്‍ രാജി വയ്ക്കില്ലെന്ന നിലപാടിലാണ് ടെസി ജോസ്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി ടെസി ജോസിനെ പിന്തുണച്ചിരുന്നു. പഞ്ചായത്തില്‍ 10 അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്‍ഗ്രസിലെ എട്ട് അംഗങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്.

