കൊച്ചി: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. നടനും സംവിധായകനുമായ മേജർ രവിയുടെ സഹോദരനാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മേജർ രവിയാണ് സഹോദരന്റെ വിയോഗം അറിയിച്ചത് . ഞായറാഴ്ച രാത്രി 11.40 ഓടെയായിരുന്നു അന്ത്യം . സംസ്ക്കാരം പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പിൽ നടക്കും.
സംവിധായകരായ മേജർ രവി, ഷാജി കൈലാസ്, സന്തോഷ് ശിവൻ, വി കെ പ്രകാശ് എന്നിവരുടെ സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു കണ്ണൻ പട്ടാമ്പി. കാണ്ഡഹാർ, ക്രേസി ഗോപാലൻ, വെട്ടം, കീർത്തി ചക്ര, അനന്തഭദ്രം, പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Discussion about this post

