ഡബ്ലിൻ: അയർലൻഡിൽ ജനന നിരക്ക് കുറയുന്നു. നാഷണൽ എക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. അതേസമയം രാജ്യത്ത് പ്രായമായവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുന്നുണ്ടെന്നും എൻഇഎസ്സിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2010 ന് ശേഷമുള്ള കണക്കുകൾ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് റിപ്പോർട്ടുകൾ. 2010 ന് ശേഷം ജനന നിരക്കിൽ വലിയ കുറവ് ഉണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജനന നിരക്ക് കുറയുകയും ഇതേസമയം പ്രായമായവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നത് വലിയ പ്രതിസന്ധിയ്ക്ക് കാരണമായേക്കാമെന്നും എൻഇഎസ്സിയുടെ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്.
Discussion about this post

