പ്യോങ്യാങ് : വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക പിടികൂടിയതിനെ “പരമാധികാരത്തിന്മേലുള്ള ഗുരുതരമായ കടന്നുകയറ്റം” എന്ന് വിശേഷിപ്പിച്ച് ഉത്തരകൊറിയ .
യുഎസിന്റെ ക്രൂര സ്വഭാവം വീണ്ടും വ്യക്തമായി സ്ഥിരീകരിക്കുന്ന മറ്റൊരു ഉദാഹരണമാണ് ഈ സംഭവമെന്നും കെസിഎൻഎ പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയ വക്താവ് പറഞ്ഞു.
മിസൈൽ വിക്ഷേപണത്തിലൂടെ, ആണവായുധങ്ങൾ ഉപയോഗിച്ച് അമേരിക്കയുടെ ഭരണമാറ്റ ശ്രമത്തിന് മറുപടി നൽകുമെന്ന ശക്തമായ സന്ദേശവും ഉത്തരകൊറിയ നൽകി. വെനിസ്വേലയിലെ യുഎസ് സൈനിക ഇടപെടലും സ്വന്തം സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഉത്തരകൊറിയൻ സർക്കാർ വിശ്വസിക്കുന്നു. വെനിസ്വേലയിലെ യുഎസ് നടപടികളിൽ നേതാവ് കിം ജോങ് ഉൻ ശക്തമായ ആശങ്ക പ്രകടിപ്പിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.വെനിസ്വേലയിൽ അമേരിക്ക അടുത്തിടെ സ്വീകരിച്ച നടപടികൾക്ക് ശേഷം ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചിരുന്നു.
കടലിൽ ഇറങ്ങുന്നതിന് മുമ്പ് മിസൈലുകൾ ഏകദേശം 900 കിലോമീറ്റർ സഞ്ചരിച്ചതായി റിപ്പോർട്ടുണ്ട്. കൊറിയൻ ഉപദ്വീപിനും ജാപ്പനീസ് തീരത്തിനും ഇടയിലുള്ള വെള്ളത്തിലാണ് അവ വീണത്. വെനിസ്വേലയുടെ സഖ്യകക്ഷിയായതിനാൽ മിസൈൽ പരീക്ഷണം ശ്രദ്ധ ആകർഷിക്കുകയും ചെയ്തു .

