ഡബ്ലിൻ: അതിഗംഭീരമായ ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങളുമായി മിഴി അയർലൻഡ്. ഈ മാസം 10 ന് കാസിൽക്ൻ സെന്റ് ബ്രിഗിഡ്സ് ജിഎഎ ക്ലബ്ബിൽ ആണ് പരിപാടി. കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പരിപാടികൾ കൊണ്ട് സമ്പന്നമാകും മിഴി അയർലൻഡിന്റെ ആഘോഷരാവ്.
വൈകീട്ട് നാല് മണിയോടെ പരിപാടികൾക്ക് തുടക്കമാകും. രാത്രി 10 മണിവരെയാണ് പരിപാടി. ഡിജെയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കുകൊള്ളുന്നവർക്ക് കേരളത്തിന്റെ നാടൻ രുചിയും സംഘാടകർ വിളമ്പുന്നുണ്ട്. കപ്പയും മുളകിട്ട മീൻ കറിയും, കുട്ടനാടൻ താറാവ് സ്റ്റ്യൂവും ഉൾപ്പെടുന്ന നാടൻ ക്രിസ്തുമസ് ഡിന്നറാണ് നൽകുന്നത്.
Discussion about this post

