ഡബ്ലിൻ: അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ചൈനയിൽ. ഇന്നലെയാണ് അഞ്ച് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം ചൈനയിലേക്ക് തിരിച്ചത്. അയർലൻഡും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം ഉൾപ്പെടെ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
ബെയ്ജിംഗിൽ എത്തിയ അദ്ദേഹം പ്രസിഡന്റ് ഷി ജിൻപിങ്ങുമായും പ്രീമിയർ ലി ക്വിയാങ്ങുമായും കൂടിക്കാഴ്ച നടത്തി. 2012 ന് ശേഷം ആദ്യമായിട്ടാണ് ഐറിഷ് പ്രധാനമന്ത്രി ചൈനയിൽ എത്തുന്നത്.
Discussion about this post

