ഡബ്ലിൻ: ക്രിട്ടിക്സ് ചോയ്സ് പുരസ്കാര നിറവിൽ അയർലൻഡ്. 2026 ലെ മികച്ച നടിയ്ക്കുള്ള ക്രിട്ടിക്സ് ചോയ്സ് പുരസ്കാരം ഐറിഷ് നടി ജെസ്സി ബക്ലി സ്വന്തമാക്കി. ബ്രിട്ടീഷ് നാടകമായ അഡോളസൻസിന് നാല് പുരസ്കാരങ്ങളാണ് ഇതുവരെ ലഭിച്ചത്.
മികച്ച സഹനടനുള്ള പുരസ്കാരം 16 കാരനായ അഡോളസൻസ് താരം ഓവൻ കൂപ്പർ നേടി. സഹതാരങ്ങളായ സ്റ്റീഫൻ ഗ്രഹാം, എറിൻ ഡോഹെർട്ടി എന്നിവർ മികച്ച നടനും മികച്ച സഹനടിയും ആയി തിരഞ്ഞെടുക്കപ്പെട്ടു.
കില്ലാർണിയാണ് ബക്ലിയുടെ ജന്മദേശം. ഹാംനെറ്റ് എന്ന ചരിത്ര നാടകത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ബക്ലി സ്വന്തമാക്കിയിട്ടുണ്ട്.
Discussion about this post

