തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎമ്മും ബിജെപി കൗൺസിലർമാരും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ മേയർക്ക് പരിക്കേറ്റു. മേയർ വി വി രാജേഷിനെ ഓഫീസിലേക്ക് കടക്കുന്നത് തടയാൻ സിപിഎം കൗൺസിലർമാർ ശ്രമിക്കുകയായിരുന്നു. ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ കാലിന് പരിക്കേറ്റതായി മേയർ തന്നെ വെളിപ്പെടുത്തി
മേയർ വി വി രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും ഉൾപ്പെടെ 16 കൗൺസിലർമാർ ആശുപത്രിയിൽ ചികിത്സ തേടി. മേയറോട് എക്സ്-റേ എടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. രണ്ട് സി.പി.എം, ബി.ജെ.പി കൗൺസിലർമാർക്ക് പരിക്കേറ്റു. സി.പി.എം കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശി, ബി.ജെ.പി പേരൂർക്കട കൗൺസിലർ ദീപ എന്നിവർക്കാണ് പരിക്കേറ്റത്. സിന്ധുവിന്റെ തലയ്ക്ക് പരിക്കേറ്റതിനാൽ നാല് തുന്നലുകൾ ഇടേണ്ടിവന്നു. സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ച പോലീസിനെയും ആക്രമിച്ചു. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. അതേസമയം, പ്രതിഷേധം ജനാധിപത്യപരമാണെന്ന് കോർപ്പറേഷനിലെ സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് പറഞ്ഞു.

