തിരുവനന്തപുരം: കേരള പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങിൽ നിർബന്ധമായും പരമ്പരാഗത കേരള വസ്ത്രം ധരിക്കണമെന്ന് സർക്കുലർ ഇറക്കി ഭരണഭാഷാ വകുപ്പ് . സെക്രട്ടേറിയറ്റിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നവരും പരമ്പരാഗത കേരള വസ്ത്രം ധരിക്കണമെന്ന് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
സംസ്ഥാനതല മലയാള ദിന-ഭരണഭാഷാ വാരാഘോഷം നവംബർ ഒന്നിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിലാണ് നടക്കുന്നത്. ഉദ്യോഗസ്ഥരും ഭരണപരിഷ്കാര വകുപ്പും സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രമുഖരെ ആദരിക്കും. സർക്കാർ പരിപാടികൾക്ക് സാധാരണ വേഷനിബന്ധന ഉണ്ടാകാറില്ല . ഏതാണ് കേരളീയ വേഷമെന്നും സർക്കുലറിൽ പറയുന്നില്ല.
Discussion about this post

