കണ്ണൂർ : തനിക്കെതിരെ അസംബന്ധ വാർത്തകൾ ചിലർ പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ചില മാധ്യമങ്ങളിൽ വന്നതായും ശ്രീമതി പറഞ്ഞു.
ഏതോ മുൻ എം എൽ എ യുടെ ഭാര്യയായി അഭിനയിച്ച് താൻ എം എൽ എ പെൻഷൻ വാങ്ങുന്നു എന്നാണ് വാർത്ത . പെൺകുട്ടികളാണ് വാർത്ത അവതരിപ്പിക്കുന്നത് . കേട്ടാൽ വിശ്വസിക്കും വിധത്തിൽ മോശമായാണ് വാർത്ത അവതരിപ്പിക്കുന്നത് . 50 കൊല്ലമായി താൻ പൊതുപ്രവർത്തനത്തിൽ ഉണ്ട്. ആ പെൺകുട്ടികൾ ഇതിനെ പറ്റി തന്നോട് ഒരു വാക്ക് ചോദിച്ചില്ല.
സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കുന്ന എന്ന ദുരുദ്ദേശ്യത്തോടെയാണ് ഇത് ചെയ്യുന്നത് . ഡിജിപിക്കും ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും പി.കെ.ശ്രീമതി പറഞ്ഞു. പി കെ ശശിയുടെ പീഡന ആരോപണവുമായി ബന്ധപ്പെട്ട് തീവ്രത എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്നും ശ്രീമതി പറഞ്ഞു.

