റോസ്കോമൺ: കൗണ്ടി റോസ്കോമണിൽ മോട്ടോർസൈക്കിൾ അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് അതിസാരമായി പരിക്കേറ്റു. 40 വയസ്സുകാരനാണ് പരിക്കേറ്റത്. ഇയാളെ ഗാൽവേ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് കാസിൽറിയയ്ക്കടുത്തുള്ള ക്രെഗ്ഗാസ്ലിനിലാണ് അപകടം ഉണ്ടായത്. മോട്ടോർ സെെക്കിളിൽ ഇരുചക്രവാഹനം ഇടിയ്ക്കുകയായിരുന്നു. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രദേശം അടച്ചിട്ടു.
Discussion about this post

