കില്ലാർണി: കൗണ്ടി കില്ലാർണിയിലെ ഐപിഎഎസ് കേന്ദ്രത്തിലുള്ളവരെ ഒഴിപ്പിച്ചു. ഉറുമ്പുകളുടെ ശല്യത്തെ തുടർന്നാണ് മാറ്റിപ്പാർപ്പിച്ചത്. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ഇവരെ തിരികെയെത്തിക്കും.
അറ്റ്ലസ് ഹൗസിലാണ് സംഭവം. 90 പേർക്ക് താമസിക്കാൻ കഴിയുന്ന ഇവിടെ 80 അന്തേവാസികളാണ് ഉള്ളത്. സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ അവിവാഹിതർ എന്നിവർ ഇവിടെ ഉൾപ്പെടുന്നു. ഇവരെ നിലവിൽ സ്വകാര്യ കേന്ദ്രങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും ബസുകളിൽ അത്ലോണിലെ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
Discussion about this post

