ഡബ്ലിൻ: യൂറോസോണിൽ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരും. പലിശ നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് തീരുമാനമെടുത്തും. അതേസമയം യൂറോസോണിൽ പണപ്പെരുപ്പം വർധിക്കുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പലിശ നിരക്ക് ഉയർത്തുമോയെന്ന് ഭയപ്പെട്ടിരുന്നു.
പണപ്പെരുപ്പ ഭീതിയെ തുടർന്ന് പലിശനിരക്ക് ഇസിബി പലിശനിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസം ബാങ്ക് നിരക്കിൽ മാറ്റവും വരുത്തിയിരുന്നു. ഇതെല്ലാം പലിശ നിരക്ക് ഉയരുമെന്ന ഭീതിയ്ക്ക് കാരണമായി. അതേസമയം പണപ്പെരുപ്പം വലിയ തോതിൽ വർധിക്കുമെന്നാണ് ഇസിബി കരുതുന്നത്. ഊർജ്ജവിലകൾ ആയിരിക്കും വൻതോതിൽ ഉയരുക. ഇത് അയർലൻഡുൾപ്പെടെയുള്ള രാജ്യങ്ങളിലെ സാധാരണക്കാർക്ക് ബുദ്ധിമുട്ടാകും.

