ബെൽഫാസ്റ്റ്: മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ ബെൽഫാസ്റ്റ് സന്ദർശിക്കും. നഗരത്തിൽ നടക്കുന്ന തത്സമയ പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം എത്തുന്നത്. ഒക്ടോബറിലാണ് പരിപാടി.
‘ ആൻ ഈവനിംഗ് വിത്ത് ബറാക്ക് ഒബാമ’ എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ബെൽഫാസ്റ്റിൽ എത്തുന്നത്. ബെൽഫാസ്റ്റിലെ O2 അരീനയാണ് വേദി. ഒക്ടോബർ മുതൽ അദ്ദേഹം ആതിഥേയത്വം വഹിക്കുന്ന മൂന്ന് യുകെ പരിപാടികളിൽ ഒന്നാണ് ബെൽഫസ്റ്റിലേത്. മാഞ്ചസ്റ്ററിലും ഗ്ലാസ്ഗോയിലുമാണ മറ്റ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ബെൽഫാസ്റ്റിലെ ടിക്കറ്റുകൾ അടുത്ത ആഴ്ച മുതൽ ലഭ്യമാകും. സമാന പരിപാടിയ്ക്കായി കഴിഞ്ഞ സെപ്തംബറിലും അദ്ദേഹം വടക്കൻ അയർലൻഡിൽ എത്തിയിരുന്നു.

