മൊനാഘൻ: കൗണ്ടി മൊനാഘനിൽ നിർത്തിയിട്ട കാറിൽ ബോംബ് കണ്ടെത്തി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് കാരിക്ക്മാക്രോസിന് തെക്ക് എൻ2 ൽ ആയിരുന്നു സംഭവം. പ്രദേശത്തുവച്ച് ബോംബ് സ്ഥാപിച്ചിരുന്ന കാർ സ്പെഷ്യൽ ഡിറ്റക്റ്റീവ് യൂണിറ്റ് തടയുകയായിരുന്നു. പ്രതിരോധ സേനയുടെ എക്സ്പ്ലോസീവ് ഓർഡിനൻസ് ടീം ഉടൻ സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 20 വയസ്സുള്ള പുരുഷനെയും സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്.
Discussion about this post

