കൊച്ചി: പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് എറണാകുളത്തെ ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകാനുള്ള തീരുമാനത്തിലൂടെ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ബി.എ. ആളൂർ .
സംസ്ഥാന മനഃസാക്ഷിയെ ഞെട്ടിച്ച കേസുകളിൽ കുറ്റവാളികളെ പിന്തുണയ്ക്കാനുള്ള ആളൂരിന്റെ തീരുമാനങ്ങൾ പലപ്പോഴും ദുരൂഹമായിരുന്നു . ജിഷ വധക്കേസിൽ പ്രതിയായ അമീറുൾ ഇസ്ലാമിനുവേണ്ടിയും, കൂടത്തായി ജോളി കേസിലും ആളൂർ ഹാജരായി. 1999 ൽ ആളൂർ അഭിഭാഷകനായി ചേരുകയും നാല് വർഷം കേരളത്തിലെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്യുകയും ചെയ്തു.
Discussion about this post

