കോഴിക്കോട്: പയ്യാനക്കലില്‍ മദ്രസ വിദ്യാര്‍ഥിയെ തട്ടി കൊണ്ടുപോകാന്‍ ശ്രമിച്ച ആളെ നാട്ടുകാര്‍ പിടികൂടി.മോഷ്ടിച്ച കാറിലാണ് 12 വയസുകാരനെ തട്ടി കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാസര്‍കോട് സ്വദേശി സിനാന് അലി യൂസുഫ് ( 33) ആണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.
ബീച്ച് ആശുപത്രിയ്ക്ക് സമീപം ടാക്സി സ്റ്റാന്‍ഡില്‍ നിന്നാണ് പ്രതി കാര്‍ മോഷ്ടിച്ചത്.മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.
നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇയാളെ പിടികൂടി പൊലീസിനെ അറിയിക്കുകയായിരുന്നു. കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി.
Discussion about this post

