തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ക്രമക്കേടുകൾ നടന്നതായി ആരോപണം . കേരാഫെഡിലേക്കുള്ള നിയമന പ്രക്രിയയിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതായാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത് . ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം മറച്ചുവെച്ചാണ് പി.എസ്.സി നിയമന വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് പരാതിക്കാർ പറയുന്നു . തങ്ങളുടെ ഇഷ്ടക്കാർക്ക് വേണ്ടി റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതായും അവർ ആരോപിക്കുന്നു.
ആരോപണങ്ങൾ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിൽ നിന്ന് വിശദാംശങ്ങൾ തേടിയതായി സൂചനയുണ്ട്. വിഷയത്തിൽ പി.എസ്.സി ചെയർമാന്റെ ഇടപെടലിൽ സംശയം പ്രകടിപ്പിച്ച ഉദ്യോഗാർത്ഥികൾ ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ഇടപെടലിൽ സംശയം ഉന്നയിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയുടെ പേരിൽ കേന്ദ്രസർക്കാരിനെതിരെ സമരം നയിക്കാൻ പോയ യുഡിഎഫ് സർക്കാരിനേറ്റ തിരിച്ചടിയായാണ് പി എസ് എസി ക്രമക്കേട് ആരോപണത്തെ വിലയിരുത്തത് .

