ഡബ്ലിൻ: ഡബ്ലിനിലെ ഡിമ്നേഷ്യ കേന്ദ്രത്തിലെ ജീവനക്കാർ സമരത്തിലേക്ക്. എസ്ഐപിടിയു അംഗങ്ങളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മാനേജ്മെന്റുമായി നടത്തിയ സമരത്തിൽ സമവായം ആകാത്തതിനെ തുടർന്നാണ് സമരം ചെയ്യുന്നതെന്ന് ജീവനക്കാർ അറിയിച്ചു.
ഡബ്ലിനിലെ ഷാങ്കില്ലിലുള്ള സെന്റ് ജോസഫ് സെന്ററിലെ ജീവനക്കാരാണ് സമരത്തിനൊരുങ്ങുന്നത്. വേതന പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ സമരം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് മാനേജ്മെന്റുമായി കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടന്നിരുന്നു. എന്നാൽ ഫലം കണ്ടില്ല. ഇതേ തുടർന്ന് സമരത്തിനായി വോട്ട് ചെയ്യുകയായിരുന്നു. ജൂലൈ 27 മുതൽ ജൂലൈ 29 വരെ 72 മണിക്കൂർ സമരമാണ് ഇവർ നടത്തുക. രാജ്യത്തെ ഏറ്റവും വലിയ ഡിമെൻഷ്യ പരിചരണ കേന്ദ്രം കൂടിയാണ് സെന്റ് ജോസഫ് സെന്റർ.

