ഡബ്ലിൻ: ഡബ്ലിനിലെ സീ പോയിന്റ് ബീച്ചിലെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. ബീച്ചിൽ കോമ്പസ് ജെല്ലിഫിഷുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നിർദ്ദേശം പുറപ്പെടുവിച്ചത്.
ഡൺ ലാവോഘെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
കോമ്പസ് ജെല്ലി ഫിഷുകൾ മനുഷ്യരെ ആക്രമിക്കാറുണ്ട്. ഇവയുടെ കുത്തേറ്റാൽ അസഹ്യമായ വേദന ആയിരിക്കും അനുഭവപ്പെടുക. അതിനാലാണ് ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിരിക്കുന്നത്. തവിട്ടു നിറമാണ് കോമ്പസ് ജെല്ലി ഫിഷുകൾക്കുള്ളത്. v ആകൃതിയിലുള്ള വരകളും ഇവയ്ക്കുണ്ട്. കുടയോട് സാമ്യം തോന്നുന്ന രൂപ ഘടനയാണ് ഇവയ്ക്കുള്ളത്. ബീച്ചിന്റെ പരിസരങ്ങളിൽ കോമ്പസ് ജെല്ലി ഫിഷുകളെ കണ്ടാൽ ജാഗ്രത പാലിക്കണം എന്നാണ് നിർദ്ദേശം.

