കോഴിക്കോട് : മുഖ്യമന്ത്രി വി ഡി സതീശൻ പൂക്കിയല്ല രാജ്യദ്രോഹിയായ പോക്കിരിയാണെന്ന് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. വന്ദേമാതരത്തെ അപമാനിച്ച സോണിയാ ഗാന്ധിയ്ക്കും, സ്വാതന്ത്ര്യദിനത്തിൽ ഗാനം ആലപിക്കാൻ തയ്യാറാവാത്ത മുഖ്യമന്ത്രി വിഡി സതീശനും രാജ്യം മാപ്പ് നൽകില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കാത്ത രാജ്യത്തെ ഒരേയൊരു മുഖ്യമന്ത്രി വിഡി സതീശനാണ് . ജമാത്തെ ഇസ്ലാമിയുടെ മുഖ്യമന്ത്രിയും, ലീഗിന്റെ അടിമയുമാണ് സതീശൻ. ആത്മാർത്ഥതയില്ലാത്ത കള്ളച്ചിരിയാണ് സതീശന്റേത്.
ദേശീയഗീതത്തെ അപമാനിച്ചതിലൂടെ മൂന്നുവർഷം ജയിലിൽ കിടക്കേണ്ട കുറ്റമാണ് സോണിയാഗാന്ധി ചെയ്തത്. വിദേശിയായ സോണിയയെ ഭാര്യയായും സഹോദരിയായും അമ്മയായും ഒരു വലിയ നേതാവായിപോലും അംഗീകരിച്ച പുണ്യഭൂമിയാണ് ഈ രാജ്യം. ഈ മണ്ണിനെയാണ് സോണിയ നന്ദിയില്ലാതെ അപമാനിച്ചത്. ഈ തിന്മ രാജ്യം പൊറുക്കില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

