കോഴിക്കോട് : ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽ അകപ്പെട്ടതിനെ തുടർന്ന് രണ്ട് രോഗികൾ മരിച്ചു. എടരിക്കോട് കളത്തിങ്കല്‍ വീട്ടില്‍ സുലൈഖ (54), വള്ളിക്കുന്ന് അരിയല്ലൂര്‍ കോട്ടാശ്ശേരി സ്വദേശി ഷജില്‍കുമാര്‍ (49) എന്നിവരാണ് മരിച്ചത്. കാക്കഞ്ചേരി ഭാഗത്താണ് ആംബുലൻസുകൾ കുടുങ്ങിയത് . ഇതേ തുടർന്ന് രോഗികൾക്ക് യഥാസമയം ചികിത്സ നൽകാനായില്ല.
കോട്ടക്കൽ മിംസിൽ നിന്ന് സുലൈഖയുമായി വൈകിട്ട് അഞ്ചരയ്ക്ക് കോഴിക്കോട് ഇഖ്റ ആശുപത്രിയിലേയ്ക്ക് പുറപ്പെട്ട തെഹൽക്ക ഐ സി യു ആംബുലൻസും, ചേളാരി ഡി.എം.എസ്. ആശുപത്രിയില്‍ നിന്ന് ഷജില്‍ കുമാറുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന സാപ്റ്റ്കോ ആംബുലന്‍സുമാണ് ഗതാഗതക്കുരുക്കില്‍പ്പെട്ടത്.
Discussion about this post