കൊല്ലം: 21 കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . കൊല്ലം ആയൂരിലാണ് സംഭവം . കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനെയാണ് മരിച്ചത്. ഇന്ന് രാവിലെ ആൺസുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് അഞ്ജനയെ മരിച്ച നിലയിൽ കണ്ടെത്തിയത് .
ഏഴ് മാസം മുൻപാണ് അഞ്ജന സ്വകാര്യ ബസിലെ കണ്ടക്ടറായ നിഹാസിനൊപ്പം താമസിക്കാൻ തുടങ്ങിയത് . അതിനു പിന്നാലെ അഞ്ജനയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു . എന്നാൽ വിഷയം കോടതിയിൽ എത്തിയപ്പോൾ നിഹാസിനൊപ്പം പോകണമെന്നാണ് പെൺകുട്ടി പറഞ്ഞത് . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ വലിയ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. ചടയമംഗലം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

