സിനിമാ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . അതുപോലെ തന്നെയാണ് രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങളും . ഇപ്പോഴും അത്തരമൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . യൂണിഫോം ധരിച്ച് പേനയും പിടിച്ച് ടീച്ചറുടെ മുന്നിൽ അനുസരണയോടെ ഇരിക്കുന്ന ഒരു കുട്ടിയാണ് ചിത്രത്തിലുള്ളത് . ആര് കണ്ടാലും ഓമനത്വം തുളുമ്പുന്ന മുഖം . എന്നാൽ ഈ കുട്ടി ഇന്ന് ലോകം ഭയക്കുന്ന ഒരു നേതാവാണ് . അതെ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ തന്നെയാണ് ചിത്രത്തിലുള്ളത് .
ആറുവയസ്സുകാരൻ കിമ്മിന്റെ ഈ ചിത്രം എടുത്തത് 1990 ലാണ് . ‘ നിലവിലെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പ്രഥമാധ്യാപകനൊപ്പം ‘ എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പ്രചരിക്കുന്നത് . ചിത്രം ഇതിനോടകം ഏറെ വൈറലായി കഴിഞ്ഞു . നിരവധി പേരാണ് ചിത്രത്തിന് രസകരമായ കമന്റുകളുമായി എത്തുന്നത് .
ശക്തമായ ഏകാധിപത്യ ഭരണം നടക്കുന്ന രാജ്യമാണ് ഉത്തരകൊറിയ . അവിടെ നടക്കുന്ന ഭരണം പോലെ തന്നെ അതീവ രഹസ്യമാണ് ഭരണാധികാരി കിം ജോങ് ഉന്നിന്റെ ജീവിതവും . ഇത്തരത്തിൽ രാജ്യത്തെ എത്രനാൾ കുടുംബഭരണത്തിൽ നിർത്തുമെന്ന സംശയത്തിലാണ് ലോകം . കിം ജോങ് ഉന്നിന് ശേഷം ആരാകും ഭരണം ഏറ്റെടുക്കുക എന്നതും അവ്യക്തമാണ്.സഹോദരി കിം യോ ജോങാകും അടുത്ത ഭരണാധികാരിയെന്നായിരുന്നു ആദ്യ അഭ്യൂഹങ്ങൾ . എന്നാൽ അടുത്തിടെയായി കിമ്മിനൊപ്പം പല വേദികളിലും മകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ മകൾ ജു എ കൊറിയയുടെ ഭരണാധികാരിയാകുമെന്നും സൂചനകളുണ്ട്.