ന്യൂഡൽഹി: വന്ദേ ഭാരത് ട്രെയിൻ അട്ടിമറിയ്ക്കാൻ ശ്രമം . റെയിൽവേ ട്രാക്കിൽ മരക്കഷണങ്ങളും സിമന്റ് തൂണുകളുമിട്ടാണ് ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചത്. ട്രാക്കിൽ തടികൾ കണ്ടതോടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തുകയായിരുന്നു . ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്.
അതേസമയം ട്രാക്കിൽ തടികളും മറ്റും വയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അഞ്ച് യുവാക്കൾ ചേർന്ന് തടികളും, സിമന്റ് തൂണുകളും ട്രാക്കിൽ സ്ഥാപിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കൊൽക്കത്ത-ഗുവാഹത്തി റൂട്ടിൽ സർവീസ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. ട്രെയിൻ പാളം തെറ്റുന്നതിനും വലിയ അപകടങ്ങൾക്കും കാരണമാകുന്ന യുവാക്കളുടെ പ്രവൃത്തികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമുണ്ട്. വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തയുടൻ, ഉപയോക്താക്കൾ റെയിൽവേ ഉദ്യോഗസ്ഥരെയും കേന്ദ്ര റെയിൽവേ മന്ത്രിയെയും ടാഗ് ചെയ്യാൻ തുടങ്ങി
ഇവരെയെല്ലാം അറസ്റ്റ് ചെയ്യാനും അവർക്കെതിരെ എൻഎസ്എ ചുമത്താനുമാണ് പലരും ആവശ്യപ്പെട്ടിരിക്കുന്നത് . സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ റെയിൽവേ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Stopping Vandey Bharat and jeopardising lives of passengers by placing wooden logs for making reels, should be treated as an act of terrorism.
Request @RailMinIndia and @RPF_INDIA to arrest them all and coordinate with state government to slap NSA on them. pic.twitter.com/KPxKCPqxRm
— Oxomiya Jiyori 🇮🇳 (@SouleFacts) January 23, 2026

