റീൽസ് നിർമ്മിക്കാനായി ഏതറ്റം വരെയും പോകുന്നവരാണ് യുവതലമുറ . ജീവൻ പണയം വച്ച് കാട്ടുമൃഗങ്ങൾക്കൊപ്പം , അതിവേഗം പായുന്ന ട്രെയിനിൽ നിന്നുമൊക്കെ റീൽസ് ഉണ്ടാക്കുന്നവരുണ്ട് . അത്തരത്തിൽ പാമ്പിനെ ചുംബിച്ച് റീൽസ് നിർമ്മിക്കാൻ ഇറങ്ങിയ യുവാവിന് പറ്റിയ ആപത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഭീമൻ പെരുമ്പാമ്പിനെ കൈകൊണ്ട് പിടികൂടി, വീഡിയോ ചെയ്യാൻ വേണ്ടി പാമ്പിനെ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു യുവാവ്. അതിനിടെ പാമ്പ് യുവാവിനെ കടിയ്ക്കുകയായിരുന്നു . പൂനം ശർമ്മ (പൂനം_1992) എന്ന X അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത് .
“ഒരുപക്ഷേ റീലുകൾ നിർമ്മിക്കുന്ന ഹോബി ചിലവേറിയതാകാം” എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ ഷെയർ ചെയ്തിരിക്കുന്നത് . വീഡിയോയിൽ, യുവാവ് ഭീമാകാരമായ പെരുമ്പാമ്പിനെ പിടിച്ചിരിക്കുന്നതായി കാണാം. പാമ്പിനെ ചുംബിക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് പെട്ടെന്ന് യുവാവിൻ്റെ മുഖത്ത് കടിക്കുകയായിരുന്നു.
शायद रील बनाने का शौक़ महंगा पड़ गया 😂😂#RedAlert #Encounter #Spirit #BanSabarmatiInJNU #OneNationOneElection #vivoX200Series #HimalayaAtWAC pic.twitter.com/Z50K88DV2X
— PoonamSharma (@Poonam_1992) December 12, 2024