ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ സംഘത്തെ നയിക്കാൻ 26 കാരി സിമ്രാൻ ബാല . പരേഡിൽ പങ്കെടുക്കുന്ന 140-ലധികം പുരുഷന്മാരുടെ സംഘത്തെ ഒരു വനിതാ ഓഫീസർ നയിക്കുന്നത് ഇതാദ്യമായാണ്. .സിആർപിഎഫിൽ അസിസ്റ്റന്റ് കമാൻഡന്റാണ് സിമ്രാൻ ബാല .
ജമ്മു കശ്മീരിലെ രജൗരി സ്വദേശിയായ സിമ്രാൻ ബാല, സിആർപിഎഫിൽ ഓഫീസറായി നിയമിക്കപ്പെടുന്ന ജില്ലയിൽ നിന്നുള്ള ആദ്യ വനിതയാണ്. ജമ്മുവിലെ ഗാന്ധി നഗറിലുള്ള ഗവൺമെന്റ് കോളേജ് ഫോർ വിമൻസിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം നേടി. 2025-ൽ യുപിഎസ്സി നടത്തിയ സിഎപിഎഫ് അസിസ്റ്റന്റ് കമാൻഡന്റ് പരീക്ഷ പാസായ സിമ്രാൻ ബാല സിആർപിഎഫിൽ എത്തി .
ഛത്തീസ്ഗഡിലെ ‘ബസ്താരിയ’ ബറ്റാലിയനിലായിരുന്നു ആദ്യ നിയമനം. അവിടെ നക്സൽ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഗുഡ്ഗാവിലെ സിആർപിഎഫ് അക്കാദമിയിലെ പരിശീലനത്തിനിടെ മികച്ച പരിശീലനത്തിനും പൊതു പ്രസംഗത്തിനും അവാർഡുകളും ലഭിച്ചു.

