കോ വെസ്റ്റ്മീത്തിൽ വാഹനാപകടത്തിൽ 20 കാരന് ദാരുണാന്ത്യം. ഡബ്ലിനിൽ നിന്ന് സ്ലിഗോയിലേക്കുള്ള പ്രധാന റോഡായ N4 ലെ ബല്ലിനാഫിഡിൽ പുലർച്ചെയായിരുന്നു അപകടം . കാർ യാത്രക്കാരനായിരുന്ന യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
തുടർന്ന് മുള്ളിംഗറിനും റാത്തോവനിനും ഇടയിലുള്ള N4 സാങ്കേതിക പരിശോധനയ്ക്കായി അടച്ചിട്ടിരിക്കുകയാണ്.N4 ൽ യാത്ര ചെയ്തിരുന്നതും ഡാഷ് ക്യാം ഫൂട്ടേജ് ഉൾപ്പെടെയുള്ള ക്യാമറ ദൃശ്യങ്ങൾ കൈവശം വച്ചിരിക്കുന്നതുമായ യാത്രക്കാർ അപകടദൃശ്യങ്ങൾ കൈമാറണമെന്ന് ഗാർഡ നിർദേശിച്ചു.
Discussion about this post

