ഡബ്ലിൻ: താലയിൽ ഇന്ത്യക്കാരനായ യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് സഹായകമായ വിവരങ്ങൾ അറിയുന്നവർ തങ്ങളുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃക്സാക്ഷികൾ മുന്നോട്ടുവരണമെന്നും പോലീസ് അഭ്യർത്ഥിച്ചു.
ശനിയാഴ്ച വൈകീട്ട് ആറ് മണിയ്ക്ക് ഡബ്ലിൻ 24-ലെ കിൽനാമനാഗിലെ പാർക്ക്ഹിൽ ലോൺസിൽ വച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടത്. ഈ സമയം ഇതുവഴി കടന്ന് പോയവർ പോലീസുമായി ബന്ധപ്പെടണം എന്നാണ് നിർദ്ദേശം. വൈകുന്നേരം 6:00 നും 7:00 നും ഇടയിൽ പ്രദേശത്ത്കൂടി വാഹനത്തിൽ കടന്ന് പോയവർ ഡാഷ്ക്യാമിലെ ദൃശ്യങ്ങൾ പരിശോധിക്കണം.
എന്തെങ്കിലും അസാധാരണമായി ശ്രദ്ധയിൽപ്പെട്ടവർ താല സ്ട്രീറ്റ് ഗാർഡ സ്റ്റേഷനുമായി (01) 666 6000 എന്ന നമ്പറിലോ, ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

