ഡബ്ലിൻ: താമസം വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി ഭവന വകുപ്പ്. സോഷ്യൽ മീഡിയ പോസ്റ്റുകളും സന്ദേശങ്ങളും വിശ്വസിക്കരുതെന്ന് വകുപ്പ് അറിയിച്ചു. ഹൗസിംഗ് ഫോർ ഓൾ, അയർലൻഡ്സ് ഹൗസിംഗ് പ്ലാൻ എന്നീ പേരുകളിൽ തട്ടിപ്പുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് വകുപ്പ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
അജ്ഞാത സ്രോതസ്സുകളിൽ നിന്നും ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ പ്രതികരിക്കരുതെന്ന് ഭവന വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി മാത്രം പദ്ധതികൾക്കായി അപേക്ഷിക്കാം. ഭവന വകുപ്പ് ഒരിക്കലും വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടാറില്ല. അതുകൊണ്ട് തന്നെ വ്യക്തിഗത വിവരങ്ങൾ ആർക്കും കൈമാറരുത് എന്നും ഭവന വകുപ്പ് കൂട്ടിച്ചേർത്തു.

