ന്യൂഡൽഹി: ലോകചെസ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യയുടെ അഭിമാനമായി മാറിയ ഗുകേഷ് ദൊമ്മരാജുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രപരവും മാതൃകാപരവുമെന്നാണ് ഗുകേഷിന്റെ വിജയത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
‘ ഗുകേഷിന്റെ നേട്ടത്തിന് അഭിനന്ദനങ്ങൾ. കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ് ഈ വിജയം. ലക്ഷക്കണക്കിന് യുവമനസുകളെ പ്രചോദിപ്പിക്കുകയും സ്വപ്നം കാണിക്കുകയും ചെയ്യും. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു – എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
18 വയസും എട്ട് മാസവും 14 ദിവസവുമാണ് ഗുകേഷിന്റെ പ്രായം. 22-ാം വയസില്‍ ലോകചാമ്പ്യനായ ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡാണ് ഗുകേഷ് ഇതോടെ മറികടന്നത്.
Discussion about this post