ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ജൂലൈ 21 ന് ആരംഭിക്കും . ഓഗസ്റ്റ് 21 വരെ സമ്മേളനം തുടരും. ജൂലൈ 21 മുതൽ സമ്മേളനം വിളിച്ചുകൂട്ടാനുള്ള സർക്കാരിന്റെ നിർദ്ദേശം പ്രസിഡന്റ് ദ്രൗപതി മുർമു അംഗീകരിച്ചതായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
“സ്വാതന്ത്ര്യദിനാഘോഷങ്ങൾ കണക്കിലെടുത്ത്, ഓഗസ്റ്റ് 13, 14 തീയതികളിൽ സമ്മേളനങ്ങൾ ഉണ്ടാകില്ല . നേരത്തെ, സമ്മേളനം ഓഗസ്റ്റ് 12 ന് അവസാനിക്കേണ്ടതായിരുന്നു, എന്നാൽ ഇപ്പോൾ അത് ഒരു ആഴ്ച കൂടി നീട്ടിയിരിക്കുന്നു.“ – ,” കിരൺ റിജിജു X-ലെ പോസ്റ്റിൽ പറഞ്ഞു.
ആണവോർജ്ജ മേഖലയിൽ സ്വകാര്യ മേഖലയുടെ പ്രവേശനം സുഗമമാക്കുന്നതിനുള്ള നിയമം ഉൾപ്പെടെ പ്രധാന നിയമനിർമ്മാണങ്ങൾ കൊണ്ടുവരാൻ സർക്കാരിന് പദ്ധതികൾ ഉള്ളതിനാലാണ് സമ്മേനം ഒരു ആഴ്ച കൂടി നീട്ടിയത്.
ആണവ മേഖല സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുക്കുന്നതിനായി കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം നടപ്പിലാക്കുന്നതിനായി സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്ടും ആണവോർജ്ജ നിയമവും ഭേദഗതി ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണമായ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ചർച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ സൈനിക നടപടികളും പാർലമെന്റിൽ ചർച്ചയാകും.

