ഭോപ്പാൽ ; ടിക്കറ്റ് എടുക്കാൻ പണമില്ലാത്തതിനെ തുടർന്ന് ട്രെയിനിൻ്റെ വീലുകൾക്കിടയിൽ ഇരുന്ന് യാത്ര ചെയ്ത യുവാവിന്റെ വീഡിയോ വൈറൽ ആകുന്നു. ഇറ്റാർസിയിൽ നിന്ന് ജബൽപൂരിലേക്ക് ദനാപൂർ എക്സ്പ്രസിൽ 250 കിലോമീറ്ററാണ് വീലുകൾക്കിടയിൽ ഇരുന്ന് യുവാവ് സഞ്ചരിച്ചത്.
ജബൽപൂർ റെയിൽവേ സ്റ്റേഷനു സമീപം നടത്തിയ റോളിങ് ടെസ്റ്റിനിടെ ട്രെയിൻ ജീവനക്കാർ കോച്ചിനു താഴെ പരിശോധിച്ചപ്പോൾ ഒരാൾ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. ഞെട്ടിപ്പോയ ജീവനക്കാർ ഉടൻ തന്നെ ആർപിഎഫിനെ സംഭവസ്ഥലത്തേക്ക് വിളിച്ചു. ട്രെയിനിനടിയിൽ നിന്ന് ഒരാൾ പുറത്തേക്ക് വരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മദ്യലഹരിയിലായിരുന്ന ഇയാൾ എവിടെ നിന്നാണ് വന്നതെന്നോ എങ്ങനെയാണ് ട്രെയിൻ വീലിനിടെയിൽ കയറിയതെന്നോ വ്യക്തമല്ല. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഇയാളെ അറസ്റ്റ് ചെയ്തു . കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.